|    Oct 17 Tue, 2017 1:23 pm

ന്യൂകട്ട് പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി

Published : 22nd November 2016 | Posted By: SMR

തിരൂരങ്ങാടി: കീരനല്ലൂര്‍ ന്യൂകട്ട് പാറയില്‍ പുഴയിലെ വെള്ളം ഒഴുകിപ്പോകുന്നത് തടയാന്‍ താല്‍ക്കാലികമായി നിര്‍മിക്കാറുള്ള തടയണയുടെ പ്രവൃത്തി ആരംഭിച്ചു. മഴ കുറഞ്ഞതോടെ കടലുണ്ടിപ്പുഴയില്‍ പൂരപ്പുഴ വഴി വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതു കാരണം കൃഷിക്ക് വെള്ളമില്ലാത്തത് കര്‍ഷകരേയും സമീപവാസികളെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. പ്രദേശത്ത് സ്ഥിരംബണ്ട് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും അതിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.18 കോടി രൂപ വകയിരുത്തിയതായും ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പി കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു. കര്‍ഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ന്യൂകട്ട്പാറയില്‍ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമാണ് എംഎല്‍എ സന്ദര്‍ശനം നടത്തിയത്. പാറയില്‍ ഭാഗത്ത് ആധുനിക സൗകര്യങ്ങളോടെ വിസിബിയാണ് നിര്‍മിക്കുന്നത്. ഈ പദ്ധതിക്ക് 1.18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഏഴ് തൂണുകളോടെ 24 മീറ്റര്‍ നീളത്തില്‍ വിസിബി ട്രാക്ടര്‍ പാത്തോട് കൂടി നിര്‍മിക്കുന്ന വിസിബിക്ക് 2.5 മീറ്ററില്‍ ആറ് ഷട്ടറും, 2.20 മീറ്ററില്‍ രണ്ടു ചെറിയ ഷട്ടറുകളുമാണുണ്ടാവുക. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എക്ക് പുറമെ മൈനര്‍ ഇറിഗേഷന്‍ എ ഇ ഷാഹുല്‍ ഹമീദ്, സി അബൂബക്കര്‍ ഹാജി, എം മുഹമ്മദ് കുട്ടി മുന്‍ഷി, സി ടി നാസര്‍, സി അബ്ദുര്‍റഹ്മാന്‍ കുട്ടി, പി സി കുട്ടി, പി വി ആഫിസ്, സി അബ്ദുര്‍റഹ്മാന്‍, സി അബൂബക്കര്‍, കെ വി പി കുഞ്ഞിപ്പോക്കര്‍കുട്ടി, കൂളത്ത് അബ്ദുല്‍അസീസ്, യു എ റസാഖ്, ഫവാസ് പനയത്തില്‍, ടി കെ നാസര്‍, പി വി ഹാഫിസ് മുഹമ്മദ്, പി കുഞ്ഞിക്കോയ ഹാജി, എ കെ മരക്കാരുട്ടി, കടവത്ത് ബാവ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക