|    Jan 21 Sat, 2017 12:02 pm
FLASH NEWS

ന്യായവിലയ്ക്ക് മരുന്നുകള്‍; 3000 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി തുറക്കും

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാന മന്ത്രി ജന്‍ ഔഷധി യോജനയ്ക്കു കീഴില്‍ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ 2017 മാര്‍ച്ചിനകം 3000 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് കേന്ദ്ര രാസ, വളം വകുപ്പ് സഹമന്ത്രി മന്‍സുഖ് എല്‍ മാണ്ടവ്യ ലോക്‌സഭയില്‍ അറിയിച്ചു.
ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കുന്നതിന് ഒറ്റത്തവണ സഹായമായി രണ്ടര ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ മരുന്നുകളും സര്‍ക്കാര്‍ നല്‍കും. 20 ശതമാനമാണ് റീട്ടെയ്ല്‍ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന മാര്‍ജിന്‍. ഗവണ്‍മെന്റ് ആശുപത്രി പരിസരത്തിന് പുറത്ത് ആരംഭിക്കുന്ന ജന്‍ ഔഷധി സ്റ്റോറിന് 20 ശതമാനം മാര്‍ജിന് പുറമേ പ്രതിമാസ വില്‍പ്പനയുടെ 15 ശതമാനം ഇന്‍സെന്റീവായും(പരമാവധി പ്രതിമാസം 10,000 രൂപ) ലഭിക്കും.
സംസ്ഥാന ഗവണ്‍മെന്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തിഗത സംരംഭകര്‍, ഫാര്‍മസിസ്റ്റുമാര്‍, ഡോക്റ്റര്‍മാര്‍, രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍മാര്‍, എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സാമൂഹിക ചാരിറ്റി സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ബിഫാം ഡിഗ്രിയോ ഡിഫാം ഡിപ്ലോമയോ ഉള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങാന്‍ യോഗ്യരാണ്.
അപേക്ഷകര്‍ക്ക് സ്വന്തമായോ വാടകയ്‌ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി സ്ഥലമുണ്ടായിരിക്കണം.വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേേു://janaushadhi.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക