|    Aug 20 Sun, 2017 12:21 am
FLASH NEWS
Home   >  Editpage  >  Second edit  >  

നോവലിലെ ജിന്ന

Published : 30th November 2016 | Posted By: SMR

ഇന്ത്യാ വിഭജനത്തിന്റെ കണ്ണീരും ചോരയും സര്‍ഗാത്മക രചനയ്ക്ക് വിധേയമാക്കിയവര്‍ അപൂര്‍വമാണ്. അവരില്‍ സാദത്ത് ഹസന്‍ മാന്‍ട്ട, ഖുശ്‌വന്ത് സിങ്, ഭീഷ്മ സാഹിനി, ഇസ്മത്ത് ചുഹ്ത്തായി, ചമന്‍ നഹാല്‍, മനോഹര്‍ മല്‍ഗോന്‍കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ആ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന നോവലാണ് ദ ഹിന്ദു സാഹിത്യ പുരസ്‌കാരത്തിന് പരിഗണനയിലെടുത്തിട്ടുള്ള ‘ജിന്ന പലപ്പോഴും വീട്ടില്‍ വരുമായിരുന്നു’ (ജിന്ന ഓഫണ്‍ കെയിം ടു അവര്‍ ഹൗസ്).
35 വര്‍ഷത്തെ സേവനത്തിനു ശേഷം വിദേശകാര്യ വകുപ്പില്‍ നിന്ന് വിരമിച്ച കിരണ്‍ ദോഷിയാണ് മൂന്നുവര്‍ഷമെടുത്ത് ഈ കൃതി രചിച്ചത്. ജോലിയുടെ ഭാഗമായി ഇസ്‌ലാമാബാദില്‍ താമസിക്കുന്ന കാലത്താണത്രെ നോവലിന്റെ ആശയം ഉടലെടുത്തത്. ഏഴു പതിറ്റാണ്ടുകാലത്തിനു ശേഷവും വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഉണങ്ങാതെ നില്‍ക്കുന്നുവെന്ന ചിന്ത തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
താന്‍ പഠിക്കുകയും വളരുകയും ചെയ്ത ബോംബെ നഗരമാണ് ദോഷി പശ്ചാത്തലമാക്കിയത്. റസിയ എന്ന മുസ്‌ലിം ഡോക്ടറാണ് ഭാര്യ. സ്വാതന്ത്ര്യസമരപ്രവര്‍ത്തകയായിരുന്ന ഭാര്യാ മാതാവിന്റെ ഓര്‍മകളെ ആസ്പദമാക്കിയാണ് നോവലിലെ പ്രധാന സംഭവങ്ങള്‍ മെനഞ്ഞെടുത്തിട്ടുള്ളത്. റസിയയുടെ മുത്തച്ഛന്‍ ജിന്നയുടെ സമകാലികനും സുഹൃത്തുമായ ഒരു ബാരിസ്റ്ററായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ജിന്ന അവരുടെ വീട്ടില്‍ വരുമായിരുന്നു. 1948ല്‍ ജിന്നയുടെ മരണത്തോടെ നോവല്‍ സമാപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക