|    Nov 23 Thu, 2017 12:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നോവലിനും ടീസര്‍ ; പുതിയ ചരിത്രത്തിന് തുടക്കമിട്ട് ‘പുലച്ചോന്‍മാര്‍’

Published : 3rd November 2017 | Posted By: fsq

 

കൊച്ചി: പത്രപ്രവര്‍ത്തകനായ എം ആര്‍ അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന ചരിത്ര നോവലിന്റെ ടീസര്‍ പുറത്തിറക്കി. ടീസറിന്റെ സംവിധാനം നിര്‍വഹിച്ചത് ജേക്കബ് ലാസറാണ്. ആദ്യമായാണ് മലയാള നോവലിന് ടീസര്‍ പുറത്തിറങ്ങുന്നതെന്ന് ടീസര്‍ സംവിധാനം ചെയ്ത ജേക്കബ് ലാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ നിലയില്‍ സിനിമയ്ക്കാണ് ടീസര്‍ തയ്യാറാക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബി ല്‍ നടന്ന ചടങ്ങില്‍ നടിയും മോഡലുമായ രഹന ഫാത്തിമ ടീസര്‍ പ്രകാശനം ചെയ്തു. ടീസര്‍ യുട്യൂബില്‍ ലഭ്യമാണ്. സഹോദരന്‍ അയ്യപ്പന്‍ ഒരുനൂറ്റാണ്ട് മുമ്പു നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരുദേശത്തിന്റെ കഥയാണ് ഈ നോവല്‍. നാളെ വൈകീട്ട് മൂന്നിന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സ്വാമി സന്ദീപാനന്ദഗിരി പ്രഫ. എം കെ സാനുവിന് കോപ്പി നല്‍കി നോവല്‍ പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ വിതരണം സിഐസിസി ബുക്ക്ഹൗസാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക