|    Aug 19 Sat, 2017 3:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നോര്‍വേയില്‍ യുഎസിന്റെ സൈനികവിന്യാസം: റഷ്യക്ക് പ്രകോപനം

Published : 26th October 2016 | Posted By: SMR

ഒസ്‌ലോ: റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നോര്‍വേയില്‍ യുഎസ് സൈന്യത്തെ വിന്യസിക്കുന്നു.
അടുത്ത വര്‍ഷത്തോടെ 330 യുഎസ് സൈനികരെ മേഖലയില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതായി നോര്‍വേ പ്രഖ്യാപിച്ചു. നാറ്റോ അംഗരാജ്യമായ നോര്‍വേയില്‍ സൈന്യത്തെ വിന്യസിക്കുന്നത് റഷ്യയെ പ്രകോപിപ്പിക്കാനെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തേ സൈനിക വിന്യാസത്തോട് താല്‍പര്യമില്ലെന്നായിരുന്നു നോര്‍വേയുടെ നിലപാട്.
ജനുവരിയിലായിരിക്കും സൈനിക വിന്യാസം. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 1000 കിലോമീറ്ററോളം മാറിയാണ് സൈന്യത്തെ വിന്യസിക്കുന്നതെന്ന് നോര്‍വേ പ്രതിരോധമന്ത്രി പറഞ്ഞു. നിലവില്‍ റഷ്യയും നോര്‍വേയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. റഷ്യക്ക് പ്രകോപനം സൃഷ്ടിക്കാന്‍ അയല്‍രാജ്യങ്ങളില്‍ റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് സൈനിക വിന്യാസം നടത്താനുള്ള നാറ്റോയുടെയും യുഎസിന്റെയും നീക്കം നേരത്തേ ചര്‍ച്ചയായിട്ടുണ്ട്.
ഇതിനകം സൈനിക ഉപകരണങ്ങള്‍ യുഎസ് നോര്‍വേയില്‍ സ്ഥാപിച്ചിട്ടുണ്ട്. നീക്കം അപ്രതീക്ഷിതമെന്ന് നോര്‍വേയിലെ റഷ്യന്‍ അംബാസഡര്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക