|    Mar 29 Wed, 2017 12:49 pm
FLASH NEWS

നോര്‍ത്ത് ഈസ്റ്റിന് മുംബൈ ബ്രേക്കിട്ടു

Published : 8th October 2016 | Posted By: SMR

മുംബൈ:ഐഎസ്എല്‍ മൂന്നാം സീസണിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡന്റെ വിജയകുതിപ്പിന് വിരാമം. മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍വി വഴങ്ങിയത്. കളിയുടെ 55ാം മിനിറിറില്‍ ലഭിച്ച പെനാല്‍ട്ടിയെ ലക്ഷ്യത്തിലെത്തിച്ച് ഡിയേഗോ ഫോര്‍ലാനാണ് മുംബൈക്ക് വിജയഗോള്‍ സമ്മാനിച്ചത്. സീസണിലെ ഫോര്‍ലാന്റെ ആദ്യ ഗോളുംകൂടിയാണിത്.
ആദ്യ രണ്ട് മല്‍സരങ്ങളിലും മികച്ച വിജയം നേടിയാണ് നോര്‍ത്ത് ഈസ്റ്റ് മൂന്നാം മല്‍സരത്തില്‍ മുംബൈയെ നേരിടാന്‍ ഇറങ്ങിയത്. ആദ്യ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനേയും രണ്ടാം മല്‍സരത്തില്‍ എഫ്‌സി ഗോവയേയുമാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍പിച്ചത്.
മുംബൈ സിറ്റി ആദ്യ മല്‍സരത്തില്‍ എഫ് സി പൂനയെ തകര്‍ത്താണ് ഹോം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടാന്‍ എത്തിയത്. അക്രമണശൈലിക്കുപരിയായി വിജയം മുന്നില്‍ കണ്ടാണ് മുംബൈ കളിച്ചത്.സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളമറിഞ്ഞ് കളിച്ച മുംബൈക്ക് അര്‍ഹിച്ച വിജയമാണിത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day