|    Apr 25 Tue, 2017 6:19 am
FLASH NEWS

നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി കൊല്‍ക്കത്ത ഒന്നാമത്

Published : 29th October 2016 | Posted By: SMR

ഗുവാഹത്തി: മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. ഇന്നലെ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡി നെ 2-1ന് കീഴടക്കിയാണ് കൊല്‍ക്കത്തയുടെ കുതിപ്പ്. സീസണിലാദ്യമായാണ് കൊല്‍ക്കത്ത ഒന്നാമതെത്തുന്നത്.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ അവസാന അരമണിക്കൂറിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് കൊല്‍ക്കത്ത ജയം പിടിച്ചെടുത്തത്.
39ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാറോയിലൂടെ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നിരുന്നെങ്കിലും രണ്ടാംപകുതിയില്‍ കൊല്‍ക്കത്ത ശക്തമായി തിരിച്ചുവന്നു. 63ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് സ്റ്റാര്‍ ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ ഒപ്പമെത്തിയ കൊല്‍ക്ക ത്ത 82ാം മിനിറ്റില്‍ യുവാന്‍ ബെലെന്‍കോസോയുടെ ഗോളില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day