|    Oct 19 Thu, 2017 2:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോര്‍ക്ക റൂട്ട്‌സ് സാന്ത്വനപദ്ധതിക്ക് 12.6 കോടിയുടെ അനുമതി

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രവാസജീവിതം കഴിഞ്ഞു തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഞ്ചര കോടി രൂപ വിതരണത്തിനായി നോര്‍ക്ക റൂട്ട്‌സിന് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കിയ 662 പേര്‍ക്ക് പദ്ധതി പ്രകാരം നല്‍കാനുള്ള 3.82 കോടി രൂപ ഉടനെ വിതരണം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. കെ എന്‍ രാഘവന്‍ അറിയിച്ചു. 330 പേര്‍ക്കുകൂടി സഹായം നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള മുന്‍ പ്രവാസികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക