|    Oct 18 Thu, 2018 1:43 am
FLASH NEWS
Home   >  Kerala   >  

നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം: ആശങ്ക വേണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍

Published : 20th September 2017 | Posted By: shadina sdna

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ കമ്പനിയുടെയും ഡയറക്ടര്‍മാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. കെ എന്‍ രാഘവന്‍ അറിയിച്ചു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വന്ന പാകപ്പിഴയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വെബ് സൈറ്റില്‍ വന്നുപെട്ട പിശക് തിരുത്തുന്നതിന് സെപ്റ്റംബര്‍ 15ാം തിയ്യതി കമ്പനി രജിസ്ട്രാറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട് തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാര്‍ ഉറപ്പു നല്‍കിയിട്ടുെന്നും ഡോ. രാഘവന്‍ അറിയിച്ചു. ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒരുതരത്തിലും നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കില്ല. ഇതിനിടെ, പിശക് വന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അയോഗ്യരാക്കപ്പെട്ട കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും പട്ടികയിലാണ് നോര്‍ക്ക് റൂട്ട്‌സിനെയും അതിന്റെ ഡയറക്ടര്‍മാരെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍, സര്‍ക്കാര്‍ കമ്പനി ആയ നോര്‍ക്ക റൂട്ട്‌സ് ഈ പട്ടികയില്‍പ്പെടുന്നില്ല. മാത്രമല്ല, നടപടി എടുക്കും മുന്‍പ് കമ്പനി രജിസ്ട്രാര്‍ നോര്‍ക്ക റൂട്ട്‌സിന് നോട്ടീസ് നല്‍കിയിട്ടുമില്ല. 20.12.2002 ലെ സെക്ഷന്‍ 25 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് നോര്‍ക്ക റൂട്ട്‌സ്. ഇതിലെ കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതം 51.3 ശതമാനമാക്കി വര്‍ധിപ്പിച്ച്
2010 ജനുവരി ഒന്നിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുമ്പാകെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് സര്‍ക്കാര്‍ കമ്പനി ആയി മാറി. 2013 മാര്‍ച്ചില്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണിന്റെ ഭാഗമായ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം 51.3 ശതമാനം എന്ന് കാണിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്ത ഡയറക്ടര്‍മാരെ അയോഗ്യരാക്കുമെന്നാണ് 2013-ലെ കമ്പനീസ് ആക്ട് സെക്ഷന്‍ 164 (2) പറയുന്നത്. എന്നാല്‍, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം 2015 ജൂണ്‍ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ 463 ഇ വകുപ്പു പ്രകാരം സര്‍ക്കാര്‍ കമ്പനികളിലെ ഡയറക്ടര്‍മാരെ ഇപ്രകാരം അയോഗ്യരാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാഹചര്യം ഇതായിരിക്കെ, പുതിയ നിയമ പ്രകാരം സെക്ഷന്‍ 8 കമ്പനി ആയ നോര്‍ക്ക റൂട്ട്‌സിനെ സര്‍ക്കാര്‍ കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനും
അതിന്റെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച നടപടി തിരുത്തുന്നതിനും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സിഇഒ കത്തയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ കമ്പനികളുടെ പട്ടികയില്‍ സര്‍ക്കാര്‍
കമ്പനികള്‍ക്ക് നല്‍കേ എന്‍പിഎല്‍ സ്റ്റാറ്റസിനു പകരം എസ്ടിഎന്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഈ സ്റ്റാറ്റസ് തിരുത്തി നോര്‍ക്ക റൂട്ട്‌സിനെ എന്‍പിഎല്‍ കമ്പനിയാക്കി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി രജിസ്ട്രാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കും കല്‍പ്പിച്ച അയോഗ്യത സ്വാഭാവികമായി ഇല്ലാതാവുമെന്ന് സിഇഒ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss