|    Nov 16 Fri, 2018 6:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘നോര്‍ക്ക ഫെയര്‍’ പദ്ധതിക്കു തുടക്കം

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കുന്ന ‘നോര്‍ക്ക ഫെയര്‍’ പദ്ധതിക്കു തുടക്കമായി. നോര്‍ക്കയുടെ ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കുന്നതാണു പദ്ധതി.
കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്‌സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫിസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. ചഛഞഗ2018 എന്നതാണ് കോഡ്. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്ററിലെ 1800 4253939, 0471 2333339 നമ്പറുകളില്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss