|    Aug 16 Thu, 2018 6:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് ഇന്ന് തുടക്കം

Published : 25th July 2018 | Posted By: kasim kzm

തിരുവനന്തപുരം: വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് ഇന്ന് തുടക്കംകുറിക്കും. 25ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹമാണ് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏതു വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ, അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണു നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്ന് (ഫോണ്‍: 18004253939, 04712333339) ഉടന്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേക് സന്ദേശം നല്‍കുകയാണു ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss