|    Oct 19 Thu, 2017 5:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നോര്‍ക്കയുടെ ലോക കേരളസഭ ജനുവരിയില്‍

Published : 5th August 2017 | Posted By: fsq

 

റിയാദ്: കേരളത്തിനു പുറത്തുള്ള മൊത്തം മലയാളികളുടെ പൊതുവേദിയായി നോര്‍ക്ക റൂട്ട്‌സ് ലോക കേരളസഭ സംഘടിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും മലയാളി സംഘടനകളുമായി സഹകരിച്ചു നടത്തുന്ന ലോക കേരളസഭയില്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാ സാമാജികരും അംഗങ്ങളായിരിക്കും. വിദേശങ്ങളില്‍ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരവും, പ്രവാസി പുനരധിവാസം, പ്രവാസിക്ഷേമ പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സംസ്ഥാന ഭരണനേതൃത്വത്തെയും സാമാജികരെയും ബോധ്യപ്പെടുത്താനും നിയമനിര്‍മാണം ആവശ്യമായ വിഷയങ്ങളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളാനും സഭ വഴിതുറക്കുമെന്ന് നോര്‍ക്ക സിഇഒ ഡോ. കെ എന്‍ രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രവാസലോകത്തെ എല്ലാ സംഘടനകളും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. 500 അംഗങ്ങളെങ്കിലുമുള്ള സംഘടനകള്‍ക്കാണ് രജിസ്‌ട്രേഷന്‍ സാധ്യമാവുക. അംഗത്വ, ഓഡിറ്റ് റിപോര്‍ട്ട് രജിസ്‌ട്രേഷനായി സമര്‍പ്പിക്കണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കല്‍, പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാവുക. നോര്‍ക്ക അംഗത്വത്തിനു പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതായും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനക ള്‍ക്ക് പ്രവര്‍ത്തകരുടെ അംഗത്വത്തിന് പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക