|    Jan 19 Thu, 2017 1:45 am
FLASH NEWS

നോയിഡയില്‍ 10 മാവോവാദികള്‍ അറസ്റ്റില്‍

Published : 17th October 2016 | Posted By: SMR

നോയിഡ: ഉത്തര്‍പ്രദേശില്‍ കമാന്‍ഡറടക്കം 10 മാവോവാദികള്‍ അറസ്റ്റിലായി. നോയിഡയിലും ബിഹാറിലെ ചന്ദൗലിയിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വന്‍തോതില്‍ ആയുധങ്ങള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. നോയിഡയില്‍ ഒമ്പതു പേരാണ് അറസ്റ്റിലായത്. ചന്ദൗലിയില്‍ മറ്റൊരാളും അറസ്റ്റിലായി. അറസ്റ്റിലായ ജാര്‍ഖണ്ഡ് സ്വദേശി പ്രദീപ്കുമാര്‍ ഖര്‍വാര്‍ മാവോവാദികളുടെ കമാന്‍ഡറാണ്. ഇദ്ദേഹത്തിന്റെ തലയ്ക്ക് പോലിസ് അഞ്ചുലക്ഷം രൂപ വിലയിട്ടതാണ്.
പൂര്‍വ യുപിയിലും തൊട്ടടുത്ത ബിഹാറിന്റെ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഭൂമികച്ചവടക്കാര്‍ എന്ന വ്യാജേന രണ്ട് ഫഌാറ്റുകളില്‍ താമസിച്ചുവരുകയായിരുന്നു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വലിയ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു. രഹസ്യവിവരത്തെതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. റൈഫിളുകളും വെടിക്കോപ്പുകളും അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തു. സുരക്ഷാഭടന്‍മാരില്‍ നിന്ന് കവര്‍ന്ന ഇന്‍ഡാസ് റൈഫിളും കണ്ടെടുത്തു. അറസ്റ്റിലായവരില്‍ രഞ്ജിത്ത് പാസ്വാന്‍  ഇപ്പോള്‍ നിലവിലില്ലാത്ത പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകനായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബിഹാറിലെ സസാരം ജില്ലയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രത്യേക ദൗത്യസംഘം ഐജി അസിം അരുണ്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക