|    Jan 20 Sat, 2018 10:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോയിഡയില്‍ വൈറല്‍ പനി; 10 പേര്‍ മരിച്ചു

Published : 28th August 2016 | Posted By: SMR

നോയിഡ: നോയിഡയിലെ സറഫാബാദ് ഗ്രാമത്തില്‍ വൈറല്‍ പനി ബാധിച്ച് രണ്ടുമാസത്തിനിടെ 10 മരണം. കഴിഞ്ഞ രണ്ടു ദിവസത്തിനകം 1,150 പേര്‍ സമാന സ്വഭാവമുള്ള പനിലക്ഷണങ്ങളുമായി ആരോഗ്യ ക്യാംപിലെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രാമത്തിലെ 100ഓളം പേരുടെ രക്തപരിശോധനയില്‍ ചിക്കുന്‍ഗുനിയയോ ഡെങ്കിപ്പനിയോ അല്ലെന്നും വൈറല്‍ പനിയാണെന്നും തെൡഞ്ഞു. വൈറല്‍ പനി പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ അവധി നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് എന്‍ പി സിങ് റദ്ദാക്കി. ശുചീകരണത്തിലെ അഭാവവും അണുബാധയുമാണ് വൈറല്‍ പനി പടരാന്‍ കാരണം. രോഗത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആരോഗ്യവകുപ്പിനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day