|    Oct 22 Mon, 2018 3:12 pm
FLASH NEWS
Home   >  National   >  

നോയിഡയിലെ കൂട്ടമാനഭംഗ പരാതി വ്യാജമെന്ന്‌ പോലിസ്‌

Published : 24th September 2017 | Posted By: shadina sdna


നോയിഡ: ഡല്‍ഹിയിലെ നോയിഡയില്‍  കൂട്ടമാനഭംഗത്തിനിരയായെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പോലിസ്. പീഡിപ്പിക്കപ്പെട്ടെന്ന ആരോപിച്ച പെണ്‍കുട്ടി തന്നെയാണ് നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസികമായി തകര്‍ന്നപ്പോഴാണ് താന്‍ ഇത്തരമൊരു പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്ന് തന്നെ കാറിലെത്തിയ സംഘം ബലമായി കയറ്റികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ അവര്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പോലിസിനെ വിവരം അറിയിച്ചു. പോലിസെത്തിയപ്പോള്‍ താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss