|    Sep 19 Wed, 2018 8:45 am
FLASH NEWS

നോമ്പുകാലത്തെ പതിവ് തെറ്റിയില്ല; നിറയെ നാരങ്ങയുമായി ടൗണ്‍ ജുമാ മസ്ജിദിലെ നാരകം

Published : 20th May 2018 | Posted By: mi.ptk

ചാലക്കുടി ടൗണ്‍ ജുമാ മസ്ജിദിന് മുന്നിലെ നാരകം നിറയെ കായ്ച അവസ്ഥയില്‍

ചാലക്കുടി: പതിവ് തെറ്റിക്കാതെ ഇത്തവണയും ജുമാ മസ്ജിദിന്റെ മുന്നിലെ നാരകം നിറയെ കായ്ച്ചു. പതിവ് തെറ്റിക്കാതെ നോമ്പുകാലത്ത് സ്ഥിരമായി കായ്ച്ചിരിക്കുന്നത് ഈ റമാദാനും തുടര്‍ന്നു.
എട്ട് വര്‍ഷമായി നോമ്പ് തുറക്കലിന് ഇതില്‍ നിന്നുള്ള നാരങ്ങ ഉപയോഗിച്ചാണ് നാരങ്ങ വെള്ളം തയ്യാറാക്കുന്നത്. പതിനാല് വര്‍ഷത്തോളം പ്രായമുണ്ട് ഈ മരത്തിന്. മസ്ജിദ് മുറ്റത്ത് തനിയെ മുളച്ച് വളര്‍ന്നതാണ് ഈ നാരക മരം. എല്ലാ നോമ്പ് സീസണുകളിലും പതിവ് തെറ്റിക്കാതെ മരത്തില്‍ നിറയെ നാരങ്ങയുണ്ടാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss