|    Sep 21 Fri, 2018 5:11 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നോബിള്‍ ക്ലബ്ബ് ഇഫ്താറും വിദ്യാര്‍ഥികളെ ആദരിക്കലും

Published : 10th June 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ നോബിള്‍ ഇഫ്താര്‍ സംഗമവും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. ദമ്മാം റോയല്‍ മലബാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിബിഎസ്ഇ പ്ലസ്ടു, പത്താംതരം പരീക്ഷകളില്‍ മികവ് തെളിയിച്ച ഷഹാന മേദാര്‍ മന്‍സില്‍, വിഷ്ണു പ്രസാദ് എന്നിവര്‍ക്ക് നോബിള്‍ നിര്‍വാഹക സമിതിയംഗം ഷറഫുദ്ദീന്‍ കാസിം,പ്രസിഡന്റ് ഡോ. ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ ഉപഹാരം നല്‍കി. ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയ ഷാര്‍ഫാന മേദാര്‍ മന്‍സില്‍ന് നക്കീല്‍ എക്‌സ്പ്രസ് റീജ്യനല്‍ മാനേജര്‍ ഫക്രു ഹസന്‍, ജിസിസി ബാഡ്മിന്റണ്‍ മത്സരത്തില്‍ മെഡല്‍ നേടിയ മാസ്റ്റര്‍ തേജസ്റാമിന് റോയല്‍ മലബാര്‍ എംഡി നിഹാദ് എന്നിവര്‍ മൊമെന്റോ സമ്മാനിച്ചു. ക്ലബ്ബ് സെക്രട്ടറി ജോസഫ് ജോണ്‍, വൈസ് പ്രസിഡന്റ് ഹരി കൃഷ്ണന്‍, ട്രഷറര്‍ന്മാരായ ജോബി, വിജയ് പരിപാടിക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss