|    Aug 15 Wed, 2018 8:23 am
FLASH NEWS
Home   >  Sports  >  Football  >  

നോണ്‍ സ്‌റ്റോപ്പ് മാഞ്ചസ്റ്റര്‍ സിറ്റി; ലീഗ് ചരിത്രം തിരുത്തി കുതിക്കുന്നു

Published : 14th December 2017 | Posted By: vishnu vis

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സിയയെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുത്തന്‍ റെക്കോഡ്. ലീഗ് ചരിത്രത്തില്‍ തുടര്‍ജയങ്ങളുടെ കണക്കുകളിലാണ് സിറ്റി റെക്കോഡിട്ടത്. നിലവില്‍ 15 തുടര്‍ജയങ്ങളുമായി കുതിക്കുന്ന സിറ്റി തിരുത്തിയത്  2001,2002,2003 സീസണുകളില്‍ ആഴ്‌സനല്‍ നേടിയ 14 ജയത്തിന്റെ റെക്കോഡ്. നിലവില്‍ 17 മല്‍സരങ്ങളില്‍ നിന്ന് ഒരു തോല്‍വിപോലും അറിയാത്ത സിറ്റി 49 പോയിന്റോടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. ഒമ്പത് ഗോളുകള്‍ അക്കൗണ്ടിലുള്ള സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍ വേട്ടക്കാരന്‍. എട്ട് ഗോളുകളുമായി റഹിം സ്‌റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസസ് എന്നിവരും മികച്ച പ്രകടനമാണ് സിറ്റി നിരയില്‍ പുറത്തെടുക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss