|    Jul 16 Mon, 2018 2:34 pm
FLASH NEWS

നോഡല്‍ ഓഫിസര്‍ പണം അടച്ചില്ല; പത്താംതരം തുല്യതാ വിദ്യാര്‍ഥികള്‍ക്ക് ടിസി ലഭിക്കുന്നില്ല

Published : 21st September 2017 | Posted By: fsq

 

നീലേശ്വരം: 2014-15 സാമ്പത്തിക വര്‍ഷം കോടോം-ബേളൂര്‍ പഞ്ചായത്തില്‍ നിന്ന് പത്താംതരം തുല്യതാ പരീക്ഷ എഴുതിയ 22 പഠിതാക്കള്‍ക്ക് നോഡല്‍ ഓഫിസര്‍ പണം അടക്കാത്തതിനാല്‍ ടിസി ലഭിച്ചില്ല. പഞ്ചായത്ത് പഠിതാക്കളുടെ പണം അടക്കുന്നതിനായി ഒരാള്‍ക്ക് 1500 രൂപ വീതം 22 പേര്‍ക്കായി വാര്‍ഷിക പദ്ധതി തുകയില്‍ നിന്ന് അനുവദിച്ച 28,000 രൂപ നോഡല്‍ ഓഫിസറായ ബേളൂര്‍ ഗവ. യുപി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഡിഡി ആയി കൈപ്പറ്റിയിരുന്നു. എന്നാല്‍ ഈ ഡിഡി ഇതുവരെ സാക്ഷരതാ മിഷന് കൈമാറിയിരുന്നില്ലെന്നാണ് പരാതി. 2015ല്‍ തുല്യതാ പരീക്ഷ എഴുതിയ ഇവര്‍ക്ക് പണം അടക്കാത്തതിനാല്‍ ടിസി ലഭിച്ചിട്ടില്ല. ടിസി ലഭിക്കാത്തതിനാല്‍ മറ്റ് കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കാത്ത സ്ഥിതിയാണ്. നോഡല്‍ ഓഫിസറുമായി പലതവണ ബന്ധപ്പെട്ടെങ്കിലും ഡിഡി തിരികെ പഞ്ചായത്തിനെ ഏല്‍പ്പിക്കാനോ സാക്ഷരതാ മിഷന് കൈമാറാനോ തയ്യാറായിട്ടില്ല. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഡിഡിയുടെ കാലാവധി അവസാനിച്ചിച്ചെന്നും പുതുക്കി നല്‍കാമെന്നും പറഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് സാക്ഷരതാ മിഷന്‍ പരപ്പ ബ്ലോക്ക് നോഡല്‍ ഓഫിസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss