|    Apr 23 Mon, 2018 1:32 am
FLASH NEWS
Home   >  Kerala   >  

‘നോട്ട’ എവിടെ: പിസി ജോര്‍ജ്

Published : 29th June 2016 | Posted By: mi.ptk

P-C-George

തിരുവന്തപുരം: ഇന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി പിസി ജോര്‍ജ്.
നോട്ട അനുവദിക്കാതിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ‘എന്തുകൊണ്ട് നോട്ട ഇല്ല’ എന്നെഴുതിയാണ് പിസി ജോര്ജ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.
രണ്ട് മുന്നണികളുടെയും പിന്തുണയില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ പിസിജോര്‍ജ് കഴിഞ്ഞ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ താന്‍ വോട്ട് രേഖപ്പെടുത്തുമെന്നും അത് സഭ വിട്ട് പുറത്തുവന്നശേഷം ആര്‍ക്കാണ് ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിസി ജോര്‍ജിന്റെ വോട്ട് വേണ്ടെന്ന് ഇത്തവണയും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss