|    Feb 27 Mon, 2017 1:06 am
FLASH NEWS

നോട്ട് വിവാദം: ഹരജി കോടതി തള്ളി

Published : 11th November 2016 | Posted By: SMR

മധുര: കേന്ദ്രം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 31 വരെ സാധുവായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം സീനി അഹ്മദാണ് ഹരജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നടപടി ബാങ്ക് അക്കൗണ്ടില്ലാത്ത നിരക്ഷരരെയും സാധാരണക്കാരെയും ദുരിതത്തിലാക്കിയെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സര്‍ക്കാര്‍ നടപടിയെ കോടതി പിന്തുണച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായാണ് സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day