|    Apr 28 Fri, 2017 1:42 pm
FLASH NEWS

നോട്ട് മാറ്റിക്കൊടുക്കുന്ന സംഘം പിടിയില്‍

Published : 25th November 2016 | Posted By: SMR

വിശാഖപട്ടണം: കമ്മീഷന്‍ വാങ്ങി നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘത്തിലെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വിവിധ ബാങ്കുകളിലെ 128 എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോവുന്ന കമ്പനിയുടെ ജീവനക്കാരാണ് അറസ്റ്റിലായത്.
25 ശതമാനം കമ്മീഷന്‍ വാങ്ങി 74 ലക്ഷം രൂപയുടെ 100, 2000 രൂപ നോട്ടുകള്‍ ഇവര്‍ മാറ്റിനല്‍കിയതായി പോലിസ് പറഞ്ഞു. എസ്ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം എത്തിക്കാന്‍ കരാറെടുത്ത സയന്റിഫിക് സെക്യൂരിറ്റി മാനേജ്‌മെന്റ് സര്‍വീസിലെ ജീവനക്കാരാണിവര്‍.
കിഴക്കന്‍ ഗോദാവരിയിലെ സമാല്‍കോട്ടില്‍ അറസ്റ്റിലായവരിലൊരാളുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ചോദ്യംചെയ്തപ്പോഴാണു വിവരം പുറത്തായത്. ഇദ്ദേഹത്തില്‍ നിന്ന് 15 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ ആര്‍പിഎഫ് പിടിച്ചെടുത്തു.
രണ്ടുവര്‍ഷമായി എടിഎം യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയും മറ്റും ഒരുകോടി രൂപയോളം തട്ടിപ്പുനടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റു മൂന്നുപേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ടുമാറ്റി നല്‍കിയതിലും പുതിയ നോട്ട് വിതരണത്തിലും ക്രമക്കേടുകള്‍ നടത്തിയെന്ന പരാതിയില്‍ സിബിഐ ഹൈദരാബാദിലെ നാല് പോസ്‌റ്റോഫിസുകളില്‍ മിന്നല്‍പ്പരിശോധന നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day