|    Dec 16 Sat, 2017 8:22 pm
FLASH NEWS
Home   >  Kerala   >  

നോട്ട് മാറല്‍; ബാങ്കില്‍ സംഘര്‍ഷം: രാജിവെക്കുമെന്ന് മാനേജര്‍

Published : 11th November 2016 | Posted By: Navas Ali kn
ബാങ്ക് മാനേജര്‍ സനോജ്‌

ബാങ്ക് മാനേജര്‍ സനോജ്‌

ആലപ്പുഴ: നോട്ടുമാറാനെത്തിയ ആളുമായുണ്ടായ സംഘര്‍ഷത്തില്‍ ബാങ്ക് മാനേജറുള്‍പ്പടെ രണ്ടുപര്‍ക്ക് പരിക്കേറ്റു.മുല്ലയ്ക്കലില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിലുണ്ടായ സംഘര്‍ഷത്തിലാണ് ബാങ്ക് മാനേജര്‍ക്കും നോട്ട് മാറാനെത്തിയയാള്‍ക്കും പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. നോട്ട് മാറാന്‍ വരിനില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ആലപ്പുഴ പാലച്ചിറ സജിനും ബാങ്ക് മാനേജര്‍ സനോജുംആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇരുവരും മര്‍ദ്ദനമേറ്റതായി കാണിച്ച് ആലപ്പുഴ സൗത്ത് പോലിസില്‍ പരാതി നല്‍കി.  ജോലിയിലെ തിക്താനുഭവങ്ങളില്‍ മനംനൊന്ത് ബാങ്ക് അധികാരികള്‍ക്ക് രാജിസമര്‍പ്പിച്ചതായും ബാങ്ക് മാനേജര്‍ പ്രതികരിച്ചു. വരിയില്‍ നിന്ന തന്നെ അനാവശ്യമായി വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സജിന്‍ പറഞ്ഞു. വരിയില്‍ നിന്ന പത്ത് പേരെ കയറ്റിവിട്ടപ്പോള്‍ ഇയാളെ കയറ്റിവിടാതിരുന്നതില്‍ പ്രകോപിതനായി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബാങ്ക് മാനേജരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss