|    Jun 21 Thu, 2018 6:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് പ്രതിസന്ധി: 28ന് യുഡിഎഫ് രാജ്ഭവന്‍ ഉപരോധിക്കും

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിക്കെതിരായി എഐസിസി ആഹ്വാനംചെയ്ത രാജ്യവ്യാപക പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി 28ന് യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ കേരള രാജ്ഭവന്‍ പിക്കറ്റ് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ അറിയിച്ചു.  ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കമെന്നും അനുഭാവം പുലര്‍ത്തുന്ന ജനങ്ങള്‍ സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
അന്നേദിവസം ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നോട്ട് ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുമെന്ന് ഇരുവരും പറഞ്ഞു. ഈ ഘട്ടത്തില്‍ ഇത്തരമൊരു സമരപരിപാടി ഒഴിവാക്കേണ്ടതായിരുന്നു. നോട്ട് പ്രതിസന്ധിമൂലം ജനജീവിതം സ്തംഭിച്ചിട്ടുണ്ട്. അത് കൂടുതല്‍ പ്രയാസകരമാക്കാനേ ഇതുപകരിക്കു. ഓരോ കക്ഷികളും സ്വന്തം നിലയില്‍ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടുപോവാനാണ് എഐസിസി നിര്‍ദേശം നല്‍കിയതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ മനോഭാവം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ നരേന്ദ്രമോദിയുടെ ഓരോ നടപടിയും നിയമസംവിധാനത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണെന്നു നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ വി എം സുധീരന്‍ പറഞ്ഞു. ഇത് പ്രധാനമന്ത്രിപദത്തിന് അപമാനകരമായ രീതിയിലാണ് മുന്നോട്ടുപോവുന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും നിലനില്‍പ്പും വരെ ചോദ്യംചെയ്യപ്പെടുന്ന ഗുരുതരമായ സ്ഥിതിയില്‍ എത്തിയിട്ടും അതിനോട് ഒരു പധാനമന്ത്രി പ്രതികരിക്കേണ്ട രീതിയില്‍ അല്ല മോദി പ്രതികരിക്കുന്നത്.
കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമായി നിലനില്‍ക്കുന്നതു കൊണ്ടാണ് ഇടതുപക്ഷവുമായി യോജിച്ച് സമരം നടത്താത്തതെന്നും എന്നാല്‍, കേന്ദ്രത്തിനെതിരേ നിയമസഭയിലും സര്‍വക്ഷിസംഘത്തിലും പ്രമേയം പാസാക്കാനും ഒന്നിക്കും.
രാമഭദ്രന്റെ കൊലപാതകം സിപിഎം തീരുമാനിച്ച് നടപ്പാക്കിയ വധശിക്ഷയാണ്. 28ന് ഹര്‍ത്താല്‍ നടത്തില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss