|    Jun 23 Fri, 2017 10:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് പ്രതിസന്ധി: പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തില്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും സഹകരണമേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനായി ഇന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ചട്ടം 130 അനുസരിച്ച് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സഹകരണമന്ത്രി എ സി മൊയ്തീനാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ഉപക്ഷേപം സഭയില്‍ അവതരിപ്പിക്കുക. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും ചര്‍ച്ചയാവും. കേരളത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതിന് സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്താനാണു തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക