|    Feb 28 Tue, 2017 1:54 am
FLASH NEWS

നോട്ട് പ്രതിസന്ധി; ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങള്‍

Published : 16th November 2016 | Posted By: SMR

മലപ്പുറം: മുന്‍കരുതലില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ ജില്ലയിലെങ്ങും വിവിധ പാര്‍ട്ടികള്‍ പ്രതിഷേധദിനമായി ആചരിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസ്, എസ്ഡിപിഐ, ഡിവൈഎഫ്‌ഐ പാര്‍ട്ടികളും വ്യാപാരികളുമാണ് പ്രതിഷേധ പ്രകടനവും മോദിയുടെ കോലം കത്തിക്കലും നടത്തിയത്.  താനൂരില്‍ വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മലപ്പുറത്ത് എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ടി സിദ്ദീഖ്, പി അബൂബക്കര്‍, എന്‍ കുഞ്ഞഹമ്മദ് കുട്ടി നേതൃത്വം നല്‍കി. വേങ്ങരയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും എസ്.ബി.ടിക്കു മുന്നില്‍ ധര്‍ണയും നടത്തി. പി എ ചെറീത് ഉദ്ഘാടനം ചെയ്തു. എം എ അസീസ്, പൂച്ചേങ്ങല്‍ അലവി, എം ടി അസൈനാര്‍ ഫൈസല്‍, പി പി സഫീര്‍ബാബു പങ്കെടുത്തു. പഞ്ചായത്ത് എസ്ഡിപിഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിനൊടുവില്‍ എസ്.ബി.ടിക്കു മുന്നില്‍ മോദിയുടെ കോലം കത്തിച്ചു. മുന്‍കരുതലില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ മോദി രാജിവക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹികളായി കെ എം ഹനീഫ, പി സി എ റസാഖ്, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ ഹനീഫ നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ബിടിക്കു മുന്നില്‍ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിനും പ്രതിഷേധത്തിനും പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.അങ്ങാടിപ്പുറത്ത് എസ്ഡിപിഐ പ്രതിഷേധ പ്രകടനത്തിന്  പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ തിരൂര്‍ക്കാട്, സാബു, നിസാര്‍ തട്ടാരക്കാട്, ഷാഫി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day