|    Feb 26 Sun, 2017 11:12 pm
FLASH NEWS

നോട്ട് പ്രതിസന്ധി: കേസില്‍ സിപിഎം കക്ഷിചേര്‍ന്നു

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രിംകോടതിയില്‍ നടക്കുന്ന നിയമയുദ്ധത്തില്‍ സിപിഎം കക്ഷിചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയാണ് ഹരജി സമര്‍പ്പിച്ചത്.
നോട്ട് അസാധുവാക്കിയ നടപടി രാജ്യത്ത് കലാപസാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഡ്വ. പി വി ദിനേഷ് മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
നേരത്തെ സിപിഎം ദേശീയ നിവാഹകസമിതിയംഗം ബിനോയ് വിശ്വം നോട്ട് അസാധുവാക്കിയതിലെ ഭരണഘടനാ സാധ്യത ചോദ്യംചെയ്ത് വ്യക്തിപരമായ ഹരജി സമര്‍പ്പിച്ചിരുന്നു.
ഡിസംബര്‍ 30 വരെയോ ആവശ്യത്തിന് ഉപയോഗിക്കാന്‍ പുതിയ നോട്ടുകള്‍ എത്തുന്നതു വരെയോ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന് യെച്ചൂരി ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മോദി ധിക്കാരി:
മുലായം
ഗാസിപൂര്‍: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായംസിങ്. നരേന്ദ്രമോദി ധിക്കാരിയായ ഭരണാധികാരിയാണെന്നും ജനാധിപത്യത്തിന് അത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസിപൂരില്‍ എസ്പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ഭ്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ബിജെപി തെറ്റായ നടപടിയാണ് സ്വീകരിച്ചത്. വ്യാപാരികള്‍, കര്‍ഷകര്‍, ജവാന്‍മാര്‍, തുടങ്ങിയവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണു നോട്ട് പിന്‍വലിച്ച നടപടിയെന്നും മുലായം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day