|    Aug 19 Sat, 2017 3:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് പ്രതിസന്ധി; കേന്ദ്ര മന്ത്രിമാര്‍ സ്ഥിതി വിലയിരുത്തി

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രശ്‌നങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്്‌ലിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി, ആഭ്യന്തര-ധന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാജ്യത്തെല്ലായിടത്തും നോട്ടുകള്‍ മാറ്റിവാങ്ങാനും പണം പിന്‍വലിക്കാനും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പിലുള്ള ജനങ്ങളുടെ നീണ്ട നിരയെപ്പറ്റി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ബാങ്കുകള്‍, എടിഎമ്മുകള്‍, പണം കൊണ്ടുപോവുന്ന വാഹനങ്ങള്‍ എന്നിവയ്ക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. ഇവയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രം മൂന്ന് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. ഇതുവരെ ഒരു സംസ്ഥാനത്തുനിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ സംസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സംസ്ഥാനങ്ങള്‍ എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടനെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക