|    Feb 20 Mon, 2017 3:26 am
FLASH NEWS

നോട്ട് പ്രതിസന്ധി; കര്‍ഷകനും പിതാവും ആത്മഹത്യ ചെയ്തു

Published : 17th November 2016 | Posted By: SMR

ഹൈദരാബാദ്: നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വില്‍ക്കാന്‍ വച്ച വസ്തുവിന്റെ വിലയിടിഞ്ഞതില്‍ മനംനൊന്ത് കര്‍ഷകനും പിതാവും ആത്മഹത്യ ചെയ്തു. വിഷം അകത്തുചെന്ന് ഭാര്യയും മകനും ആശുപത്രിയിലുമായി. തെലങ്കാനയില്‍ സിദ്ദീപേട്ട് ജില്ലയിലെ ധര്‍മാരാം ഗ്രാമത്തിലാണ് സംഭവം. ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് സാലയ്യ (45) എന്ന കര്‍ഷകന്‍ തന്റെ ഏഴ് ഏക്കര്‍ കൃഷിഭൂമി വില്‍പനയ്ക്കു വച്ചത്. ഏക്കറിന് ഏഴുലക്ഷം കിട്ടുമായിരുന്ന ഭൂമിക്ക് നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ മൂന്നുലക്ഷമായി കുറഞ്ഞു. ഇതില്‍ മനംനൊന്ത് ഇയാള്‍ കോഴിക്കറിയില്‍ അണുനാശിനി ചേര്‍ത്ത് കുടുംബസമേതം കഴിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക