|    Nov 22 Wed, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചില ആളുകള്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പണത്തിനുവേണ്ടി രാജ്യത്തെ എടിഎമ്മുകള്‍ക്കു മുന്നില്‍ വരിനില്‍ക്കുന്ന പാവപ്പെട്ടവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനം വെറും രണ്ടോ മൂന്നോ ആളുകളോട് മാത്രം ആലോചിച്ചാണ് ചെയ്തിരിക്കുന്നത്.
അതേസമയം, മോദി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. 2000ത്തിന്റെ നോട്ട് പുറത്തിറക്കിയത് നിയമവിരുദ്ധ നടപടിയാണ്. പുതിയ നോട്ട് ഇറയ്ക്കുമ്പോള്‍ മുന്‍കൂട്ടി വിജ്ഞാപനം ഇറയ്ക്കണമെന്നാണ് റിസര്‍വ്വ്ബാങ്ക് നിയമം പറയുന്നത്. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നും ശര്‍മ പറഞ്ഞു. നോട്ട് മാറ്റിവാങ്ങുന്നവരുടെ കൈയില്‍ മഷിപുരട്ടുന്നത് ഏകാധിപതികളാണെന്നും ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക