|    Apr 29 Sat, 2017 11:00 pm
FLASH NEWS

നോട്ട് പിന്‍വലിച്ച നടപടിക്കെതിരേ ധര്‍ണ നടത്തി

Published : 19th November 2016 | Posted By: SMR

കാസര്‍കോട്: മുന്‍കരുതല്‍ സ്വീകരിക്കാതെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു. വി എം മുനീര്‍, ടി ഇ അബ്ദുല്ല, എല്‍ എ മഹമൂദ് ഹാജി, അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, ബീഫാത്തിമ ഇബ്രാഹിം, എ എ അബ്ദുര്‍ റഹ്്മാന്‍, കെ എം ബഷീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇ അബ്ദുര്‍ റഹ്്മാന്‍ കുഞ്ഞി മാസ്റ്റര്‍, കെ എം അബ്ദുര്‍ റഹ്്മാന്‍, മമ്മു ചാല, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ടി ഇ മുക്താര്‍, അബ്ബാസ് ബീഗം, ഹമീദ് ബെദിര, മുജീബ് തളങ്കര, റസാഖ് ബെദിര, എം നൈമുന്നിസ, ഫര്‍സാന ഹൈസൈന്‍, സിയാന ഹനീഫ് സംസാരിച്ചു. മധൂര്‍: അശാസ്ത്രീയമായി നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉളിയത്തടുക്ക ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. പി അബ്ദുര്‍ റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി എം ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ചൂരി, ഹാരിസ് പടഌ എം എ മജീദ്, മുത്തലിബ് പാറക്കെട്ട്, അസീസ് ഹിദായത്ത് നഗര്‍, ഇഖ്ബാല്‍ ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു ബഷീര്‍, ടി എസ് അര്‍ഷാദ് സംസാരിച്ചു.തൃക്കരിപ്പൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ മുസ്‌ലിം സെക്രട്ടറി എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സത്താര്‍ വടക്കുമ്പാട്, അഡ്വ. എം ടി പി കരീം, അമീന്‍ കൂലേരി, ടി വി കുഞ്ഞബ്ദുല്ല, റസാഖ് പുനത്തില്‍, വി കെ ബാവ, വി ടി ശാഹുല്‍ ഹമീദ് ഹാജി, ടി വി അബ്ദുല്‍ വഹാബ്, എം അബ്ദുല്‍ സലാം, ഒ ടി അഹമ്മദ് ഹാജി, എന്‍ പി അബ്ദുല്‍ ഹമീദ് ഹാജി സംബന്ധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day