|    Feb 26 Sun, 2017 6:34 pm
FLASH NEWS

നോട്ട് പിന്‍വലിച്ചതോടെ കശ്മീരില്‍ സംഘര്‍ഷം കുറഞ്ഞെന്ന് പരീക്കര്‍

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് നിലച്ചുവെന്നും കശ്മീരില്‍ കല്ലേറ് നിന്നുവെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. നേരത്തേ, കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയാന്‍ 500ഉം മറ്റുകാര്യങ്ങള്‍ ചെയ്യാന്‍ 1000 രൂപയുമാണ് നല്‍കിയിരുന്നത്. പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചതോടെ തീവ്രവാദികളുടെ ഫണ്ടിങ് പൂജ്യമായി കുറഞ്ഞെന്നും പരീക്കര്‍ ഒരു പൊതുചടങ്ങില്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിനുശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് നടക്കുന്നില്ല. അക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവര്‍ക്ക് നോട്ട് നിരോധനം ബാധിക്കും. പുതിയ നോട്ടിന്റെ വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ അടുത്ത മൂന്ന്, നാലു ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തിലായാലും സാമ്പത്തിക സുരക്ഷയുടെ കാര്യത്തിലാണെങ്കിലും പ്രധാനമന്ത്രി എടുത്തത് ധീരമായ തീരുമാനമാണെന്ന് ഇന്ത്യ, പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പരീക്കര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നമ്മുടെ ജവാന്‍മാര്‍ എന്തുതന്നെ ചെയ്താലും ഞാനും പ്രധാനമന്ത്രിയും അതിനെ പിന്തുണക്കുക മാത്രമാണ് ചെയ്യുക. പാക്ക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ തന്നെ പ്രദേശ വാസികള്‍ പുകഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. ആയുധ സംഭരണ ഡിപ്പോകള്‍ക്ക് സമീപമുള്ള ഭൂവികസന നിയമങ്ങള്‍ ബാധിച്ച ജനങ്ങള്‍ക്ക് ആശ്വാസം ഏര്‍പ്പെടുത്തിയതിന് അവര്‍ തനിക്ക് നന്ദി രേഖപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത സമയത്ത് ഇത്തരത്തിലൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്ന് പറഞ്ഞ പരീക്കര്‍, പ്രതിരോധമെന്നാല്‍ അതിര്‍ത്തിയിലെ സ്‌ഫോടന ശബ്ദം മാത്രമാണെന്നായിരുന്നു തന്റെ ചിന്തയെന്നും കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day