|    Dec 18 Mon, 2017 5:02 am
FLASH NEWS

നോട്ട് പിന്‍വലിക്കല്‍ നടപടി കുത്തകകളെ സഹായിക്കാന്‍: പി മോഹന്‍രാജ്

Published : 29th November 2016 | Posted By: SMR

പത്തനംതിട്ട: മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി കുത്തകളെ സഹായിക്കാനാണെന്ന് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് പറഞ്ഞു. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘ജന ആക്രോശ്’ പരിപാടിയുടെ ഭാഗമായി ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്,  കെ കെ റോയിസണ്‍, അനില്‍ തോമസ്, എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, തോപ്പില്‍ ഗോപകുമാര്‍, എ ശംസുദ്ദീന്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, സാമുവല്‍ കിഴക്കുപുറം, കെ ജാസിംകുട്ടി, എസ് ബിനു, എം സി ഷെരീഫ്, കാട്ടൂര്‍ അബ്ദുല്‍ സലാം നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss