|    Apr 25 Tue, 2017 9:58 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; എസ്ഡിപിഐ ഇന്‍കം ടാക്‌സ് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 19th November 2016 | Posted By: SMR

ok-one

കോഴിക്കോട്: 1000, 500 നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ ഇന്‍കം ടാക്‌സ് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്‌റ്റേഡിയം പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഇന്‍കം ടാക്‌സ് ഓഫിസിനു സമീപം പോലിസ് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും കടുത്ത ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും നിശ്ചലമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയിലൂടെ മോദി സാധാരണക്കാരന്റെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. രാജ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിയ പ്രധാനമന്ത്രി പാര്‍ലമെന്റിലും ജനങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടുകയാണ്. 97 വയസ്സുള്ള മാതാവിനെ ബാങ്കിനു മുന്നില്‍ വരിനിര്‍ത്തി തരംതാണ രാഷ്ട്രീയം കളിക്കുന്നതിനു പകരം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു പ്രധാനമന്ത്രിപദത്തില്‍ നിന്നു രാജിവച്ച് ജനാധിപത്യ മര്യാദ കാണിക്കാന്‍ മോദി തയ്യാറാകണമെന്നും മജീദ് ഫൈസി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സെക്രട്ടറി റോയി അറക്കല്‍, കെ ജലീല്‍ സഖാഫി, എം എ സലീം, നജീബ് അത്തോളി എന്നിവര്‍ സംസാരിച്ചു.

700

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day