|    Nov 20 Mon, 2017 9:16 pm
FLASH NEWS
Home   >  Kerala   >  

നോട്ട് നിരോധിച്ചിട്ട് ഒരു വര്‍ഷം: എസ്ഡിപിഐ ഹെഡ് പോസ്‌റ്റോഫിസ് മാര്‍ച്ച് നടത്തി

Published : 8th November 2017 | Posted By: shins


കോട്ടയം: പിന്നിട്ട ഒരു വര്‍ഷത്തിന് പ്രധാനമന്ത്രി മോദി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടുനിരോധിച്ച് ഒരു വര്‍ഷം തികഞ്ഞ ഇന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിചാരണാ ദിനമായി ആചരിച്ചു. രാവിലെ 10.30ന് കോട്ടയം ഹെഡ് പോസ്‌റ്റോഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. എത്ര കള്ളപ്പണവും കള്ളനോട്ടും തിരിച്ചുപിടിച്ചു, ഭീകരതക്കെതിരേ എന്തു സ്വാധീനം ചെലുത്തി, ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എത്ര, എന്തുകൊണ്ട് മോദി വാക്കുകള്‍ മറന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ധര്‍ണ നടത്തിയത്. ധര്‍ണയുടെ ഉദ്ഘാടനം സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ജന. സെക്രട്ടറി സി എച്ച് ഹസീബ്, വൈസ് പ്രസിഡന്റുമാരായ പി കെ സിറാജുദ്ദീന്‍, ഷെമീര്‍ അലിയാര്‍, സെക്രട്ടറി കെ യു അലിയാര്‍, ഖജാഞ്ചി മുഹമ്മദ് സിയാദ്, കമ്മിറ്റിയംഗങ്ങളായ ആരിഫ് കല്ലൂത്താഴം, പി കെ ബിജു, സുലൈമാന്‍ മൗലവി, പി എ അഫ്‌സല്‍, അശ്‌റഫ് ആലപ്ര നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക