|    Jun 23 Sat, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിന്റെ വരുമാനം കൂട്ടുമെന്ന് ജെയ്റ്റ്‌ലി

Published : 28th January 2017 | Posted By: fsq

 

വിശാഖപട്ടണം: നോട്ട് നിരോധനവും ചരക്കു സേ—വന നികുതിയുംമൂലം സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കുറഞ്ഞ കാലത്തേക്ക് ക്ഷീണമുണ്ടാവുമെങ്കിലും പിന്നീട് നികുതി വരുമാനം കൂടുമെന്നുറപ്പാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വ്യവസായികളുടെ പങ്കാളിത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കു സേവന നികുതി (ജിഎസ്ടി) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനങ്ങളുടെയും നികുതി വരുമാനം വര്‍ധിപ്പിക്കും. നികുതി നല്‍കുന്നതിനോട് ആഭിമുഖ്യമുള്ള സമൂഹമല്ല ഇന്ത്യയിലുള്ളത്. സംസ്ഥാനങ്ങളും കേന്ദ്രവും നികുതി പരിഹരിക്കുന്നതില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. നികുതി വെട്ടിപ്പുകാരുടെ നടപടി സാധാരണ നികുതി ദായകരെപ്പോലും ബാധിക്കുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്.ജിഎസ്ടി യാഥാര്‍ഥ്യമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സഹകരിച്ചതില്‍ സന്തുഷ്ടിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss