|    Jun 25 Mon, 2018 12:28 am
FLASH NEWS

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് ഉപയോഗിച്ചുള്ളവിപണനം 50 ശതമാനം വര്‍ധിച്ചു

Published : 25th January 2017 | Posted By: fsq

 

കോഴിക്കോട്: നോട്ട് നിരോധത്തിനു ശേഷം പെട്രോള്‍ പമ്പുകളിലെ കാര്‍ഡുപയോഗിച്ചുള്ള വിപണനം 50 ശതമാനം വര്‍ധിച്ചതായി ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍.എകെഎഫ്പിടി നോര്‍ത്ത് ആന്റ് സെന്‍ട്രല്‍ ഡീലേഴ്‌സ് കണ്‍വന്‍ഷനോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പല ബാങ്കുകളും കാര്‍ഡ് ഉപയോഗത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ദിനേന അമ്പതോളം ഉപഭോക്താക്കളോടെങ്കിലും ഇക്കാര്യത്തില്‍ നിത്യേന തര്‍ക്കിക്കേണ്ട സ്ഥിതിയാണുള്ളത്. ചില ബാങ്കുകള്‍ ഡീലര്‍മാരോടും ഉപഭോക്താക്കളോടും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇക്കാര്യങ്ങളും മാനദണ്ഡങ്ങളില്ലാതെ പെട്രോള്‍ പമ്പ് അനുവദിക്കുന്നതടക്കമുള്ള പെട്രോളിയം ഡീലര്‍മാര്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് കണ്‍വന്‍ഷന്‍ കൊണ്ടുദ്ദേശിക്കുന്നത്. നാളെ രാവിലെ 10ന് കോഴിക്കോട് ശ്രീ നാരായണ സെന്ററിനറി ഹാളില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.നേതാജി അനുസ്മരണംചെറുവണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ 120 ാം ജന്മദിന വാര്‍ഷികം നേതാജി അനുസ്മരണ പരിപാടിയായി സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി ഷഫ്‌നാസ് അലി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss