|    Jun 19 Tue, 2018 3:00 am
Home   >  National   >  

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ അവസ്ഥ ഹിരോഷിമക്കും നാഗസാക്കിക്കും തുല്ല്യം:ശിവസേന

Published : 18th January 2017 | Posted By: mi.ptk

pm-modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ അവസ്ഥ ഹിരോഷിമക്കും നാഗസാക്കിക്കും സമാനമാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന പറയുന്നു.
2016 നവംബര്‍ 8 ന് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് മോദിയിട്ട ബോംബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഹിരോഷിമക്കും നാഗസാക്കിക്കും തുല്ല്യമാക്കി മാറ്റിയിരിക്കുകയാണെന്ന് സാമ്‌നയിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.മോദി ഒറ്റക്കാണ് തീരുമാനങ്ങളെടുക്കുന്നത്. നോട്ട് അസാധുവാക്കിലില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ പോലും സ്വീകരിക്കാന്‍ മോദി തയ്യാറായില്ല.ബദിരരും മൂകരുമായ ‘തത്തകളെ’ (മന്ത്രിമാര്‍) ക്യാബിനറ്റിലേക്ക് തിരഞ്ഞെടുത്തതുപോലെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ നിയമിച്ച് മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.
തുടക്കം മുതല്‍ നോട്ട് നിരോധനത്തെ ശിവസേന വിമര്‍ശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss