|    Oct 16 Tue, 2018 12:40 am
FLASH NEWS

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധ പൂരം

Published : 9th November 2017 | Posted By: fsq

 

കോഴിക്കോട്: കള്ളപ്പണത്തിന്റെ കൈമാറ്റ ഇടപാടായും, നോട്ടു പിന്‍വലിക്കല്‍ പരിഷ്‌കരണത്തില്‍ ജീവന്‍ നഷ്ടമായ സാധാരണ പൗരന്‍മാരെ രാജ്യത്തിന്റെ രക്തസാക്ഷികളായി പ്രഖ്യാപിച്ചതടക്കമുള്ള വിവിധ പരിപാടികളോടെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കലിന്റെ ഒന്നാം വാര്‍ഷികം സമൂഹം കറുത്ത ദിനമാക്കി. എസ്ഡിടിയു, എസ്ഡിപിഐ, യുഡിഎഫ്, സിഐടിയു, ടീം ഐഎഫ്എം, യൂത്ത് ലീഗ് തുടങ്ങി ഒട്ടേറെ ബഹുജന സംഘടനകള്‍ പ്രതിഷേധിച്ചു. ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായാണ് സിഐടിയു  ജില്ലാ കമ്മിറ്റി നോട്ട് നിരോധനം പ്രതിഷേധ കൂട്ടായ്്മ സംഘടിപ്പിച്ചത്. കള്ള നോട്ടുകള്‍ പിടിച്ചെടുക്കാനാണെന്ന മോദി സര്‍ക്കാരിന്റെ പ്രചാരണം കള്ളമായിരുന്നെന്ന് ഇന്ത്യന്‍ ജനതക്ക് ബോധ്യമായെന്ന് പ്രതിഷേധ കൂട്ടായ്്മ വിലയിരുത്തി. പുതിയ സ്റ്റാന്റ് പരിസരത്ത് സിഐടിയു സംസ്ഥാന അംഗം എ കെ രമേശ് ഉദ്ഘാടനം ചെയ്തു. എം മുരളീധരന്‍, പി പി കൃഷ്ണന്‍, നീന, ജയരാജന്‍, ശീവദാസന്‍, ടി ദാസന്‍ സംസാരിച്ചു. എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന കേന്ദ്ര ഓഫിസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തി. പട്ടാളപള്ളി പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ-രാജ്യദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള താക്കീതായി. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സലിം കാരാടി, എം എ സലിം നേതൃത്വം നല്‍കി. മാനാഞ്ചിറ കിഡ്‌സന്‍ കോര്‍ണറില്‍ ഇന്ത്യന്‍ ഫോര്‍ത്ത് മൂവ്‌മെന്റിന്റെ പ്രതിഷേധം ഐഎഫ്എം പ്രസിഡന്റ് ജാക്‌സണ്‍ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഹബീബ്, ടി സി അനീസ്, എ ഉണ്ണി, മുജീബ് റഹ്്മാന്‍, ബിജുമോന്‍ സംസാരിച്ചു.
ചരിത്രം മറക്കാത്ത വിഡ്ഢിദിനം:എസ്ഡിടിയു
കോഴിക്കോട്: ചരിത്രത്തിന് മറക്കാനാവാത്ത വിഡ്ഢിദിനമാണ് നവംബര്‍ എട്ടിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തിന് സമ്മാനിച്ചതെന്ന് എസ്ഡിടിയു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത് മോദി കൊണ്ടുവരാന്‍ ഉദ്ദേശിച്ച അച്ഛാദിന്‍ കറുത്തദിനങ്ങള്‍ക്കാണ് സാക്ഷിനില്‍ക്കുന്നതെന്ന് എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു. കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് എസ്ഡിടിയു ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ തച്ചോണം നിസാമുദ്ദീന്‍, ബാബു മണി കരുവാരക്കുണ്ട്, ഇസ്മായില്‍ കമ്മന, സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം, സംസ്ഥാനസമിതിയംഗം സലീം കാരാടി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എസ്ഡിടിയു ജില്ലാപ്രസിഡന്റ് കബീര്‍ തിക്കോടി. ജില്ലാ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് സംസാരിച്ചു.
യൂത്ത് ലീഗ് വിഡ്ഢിദിനംആചരിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ ഒന്നാം വാര്‍ഷികത്തില്‍ മുസ്‌ലിം യൂത്ത്—ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാതലത്തില്‍ വിഡ്ഢിദിന പരിപാടി നടത്തി. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.  കെ കെ നവാസ് , ടി പി എം സാഹിര്‍,  ആഷിഖ് ചെലവൂര്‍, എം എ റസാഖ് മാസ്റ്റര്‍, സി വി എം വാണിമേല്‍, സഫറി വെള്ളയില്‍ സംസാരിച്ചു. നരേന്ദ്രമോദിക്ക് വിഢിപ്പട്ടം ചാര്‍ത്തിയ പ്രകടനം സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ചു. പരിപാടിയുടെ സമാപനത്തില്‍ വിഡ്ഢിപ്പട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കടലില്‍ ഒഴുക്കി.
യൂത്ത് കോണ്‍ഗ്രസ് കരിദിനം ആചരിച്ചു
ഒളവണ്ണ: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനമായ നവംബര്‍ എട്ട് കരിദിനമാചരിച്ച് കണ്ണ് മൂടിക്കെട്ടി ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ സുജിത്ത് അധ്യക്ഷതവഹിച്ചു. എ ഷിയാലി പ്രഭാഷണം നടത്തി. എന്‍ മുരളീധരന്‍, സി രവീഷ്, പി രമണി, എം രാജേഷ്, യു എം പ്രശോഭ്, പി വിശാഖ്, എ  മനീഷ്, പി ഫൈസല്‍ സംസാരിച്ചു.
എല്‍ഐസിഎപ്ലോയീസ്യൂനിയന്‍ കരിദിനം
കോഴിക്കോട്: ഇന്‍ന്ത്യാ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാക്കിയ നോട്ടു നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ 8ന്എല്‍ഐസിഎംപ്ലോയീസ് യൂണിയന്‍ “കരി ദിന”മായി ആചരിച്ചു. സൗത്ത് സോണ്‍ ഇന്‍ഷൂറന്‍സ് എംപ്ലോയീസ്’ ഫെഡറേഷന്റെ ആഹ്വാന പ്രകാരം എല്ലാ എല്‍ഐസി ഓഫിസുകള്‍ക്ക് മുന്നിലും ജീവനക്കാര്‍ പ്രകടനം നടത്തി കരിദിനം ആചരിച്ചു. കോഴിക്കോട് എല്‍ഐസിഡിവിഷണല്‍ ഓഫിസിന് മുമ്പില്‍ പ്രകടനാന്തരം നടന്ന യോഗത്തില്‍ എം കുഞ്ഞികൃഷ്ണന്‍ (വൈസ് പ്രസിഡന്റ് എഐഐഇഎ) സംസാരിച്ചു. പി പി കൃഷ്ണന്‍, ഐ കെ ബിജു, എം ജെ ശ്രീരാം  നേതൃത്വം നല്‍കി.
എല്‍ഡിഎഫ് പ്രതിഷേധ സംഗമം
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എസ്ബിഐക്കു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. മുന്‍ എംഎല്‍എ എ കെ പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം
ഫറോക്ക്: നോട്ട് നിരോധത്തിന്റെ ഒന്നാം വര്‍ഷത്തില്‍ വെര്‍ഫെയര്‍ പാര്‍ട്ടി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഫറോക്കില്‍ പ്രകടനം നടത്തി. എന്‍ വി ബീരാന്‍ കോയ ഉദ്ഘാടനം ചെയ്തു. ടി  ഷജിനാസ് അധ്യക്ഷത വഹിച്ചു.
എസ്‌യുസിഐ പൊതുയോഗം
കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.എ ശേഖര്‍ (ജില്ലാ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. പി എം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പോള്‍ ടി സാമുവല്‍, ജ്യോതി പ്രകാശ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss