|    Feb 23 Fri, 2018 8:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് നിരോധനത്തിനെതിരേ വീണ്ടും എംടി

Published : 18th January 2017 | Posted By: fsq

mt-vasudevan-nair

കോഴിക്കോട്: നോട്ട് നിരോധനംകൊണ്ടുള്ള ജനങ്ങളുടെ കഷ്ടപ്പാടിനൊന്നും മാറ്റംവന്നിട്ടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. ഇന്നലെ രാവിലെ തന്നെ വീട്ടില്‍വന്നുകണ്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടാണ് എംടി ഇങ്ങനെ പ്രതികരിച്ചത്. പ്ലാസ്റ്റിക് മണി എന്നൊക്കെ പറയാമെങ്കിലും എനിക്കൊന്നും അതുപയോഗിക്കാന്‍ അറിയില്ല. മക്കളുടെ ഒക്കെ സഹായം തേടണം. ഇത്തരം പരിഷ്‌കാരങ്ങള്‍ അമേരിക്കപോലുള്ള നാടുകളില്‍പ്പോലും പൂര്‍ണമാക്കാന്‍ പറ്റിയിട്ടില്ലെന്നും എംടി കൂട്ടിച്ചേര്‍ത്തു.ദിവസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ നോട്ട് നിരോധനത്തിനെതിരേ മന്ത്രി തോമസ് ഐസക്കിന്റെ പുസ്തകപ്രകാശനച്ചടങ്ങിലും എംടി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ എംടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം എംടിയെ കാണാന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിപേര്‍ എത്തിയിരുന്നെങ്കിലും അവരോടൊന്നും എംടി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.ഇന്നലെ രാവിലെ പന്ത്രണ്ടു മണിയോടെയാണ് കൊട്ടാരം റോഡിലെ സിതാരയില്‍ ചെന്നിത്തല എത്തിയത്. മലയാളത്തിന്റെയും ഭാരതത്തിന്റെയും കുലപതിയായ ഇദ്ദേഹത്തെ അപമാനിക്കാനുള്ള ഒരു ശ്രമവും ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഇത് ഫാഷിസമാണെന്നും സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല പറഞ്ഞു.എംടിക്കെതിരേ പ്രസ്താവനയിറക്കിയവരും പ്രസംഗിച്ചവരുമെല്ലാം തെറ്റുതിരുത്തി മാപ്പുചോദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടി സിദ്ദീഖ്, കെ ജയന്ത്, എന്‍ സുബ്രഹ്മണ്യന്‍, പി എം നിയാസ് എന്നിവരും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss