|    Dec 11 Mon, 2017 7:48 am
Home   >  National   >  

നോട്ട് നിരോധനത്തിനെതിരേ ആഞ്ഞടിച്ച് നടന്‍ വിജയ്

Published : 15th November 2016 | Posted By: Navas Ali kn

vijay

ജനങ്ങളെയാകമാനം ദുരിതത്തിലാക്കിയ കറന്‍സി നിരോധനത്തിനെതിരേ പ്രമുഖ മലയാള ചലച്ചിത്ര താരങ്ങള്‍ പോലും മൗനം പാലിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് തമിഴ് സൂപ്പര്‍ താരം ഇളയദളപതി വിജയ്. ആകെ ജനസംഖ്യയുടെ 20%മാണ്
രാജ്യത്ത് സമ്പന്നരായിട്ടുള്ളത്. അവരില്‍ ചിലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ 80% വരുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് വിജയ് ചോദിച്ചു. കൊച്ചുമകളുടെ വിവാഹത്തിനായി സ്ഥലം വിറ്റ വൃദ്ധ ആ പണം അസാധുവായെന്ന് അറിഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചു. പണമില്ലാത്തതിനാല്‍ നവജാത ശിശുക്കള്‍ ചികിത്സ കിട്ടാതെ മരിക്കുന്നു. ഇത്തരം വാര്‍ത്തകളാണ് ദിവസേന വന്നു കൊണ്ടിരിക്കുന്നത്. മരുന്നും ഭക്ഷണവും വാങ്ങാന്‍ പണമില്ലാതെ സാധാരണക്കാര്‍ പ്രതിസന്ധിയിലാണെന്നും വിജയ് പറഞ്ഞു. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ പ്രധാനമന്ത്രിയുടെ നടപടിയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക