|    Feb 19 Sun, 2017 10:20 pm
FLASH NEWS

നോട്ട് നിരോധനത്തിനിടയില്‍ ഇന്ന് പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ്

Published : 19th November 2016 | Posted By: SMR

കൊല്‍ക്കത്ത: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. കുച്ച്ബിഹാര്‍, തംലൂക്ക് ലോക്‌സഭാ മണ്ഡലങ്ങളിലും മൊണ്ടേശ്വര്‍ നിയമസഭാ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, ഇടതുപക്ഷം, കോണ്‍ഗ്രസ് എന്നിവരെല്ലാം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സിപിഐ(എം) സഖ്യം ഈ തിരഞ്ഞെടുപ്പിലില്ല. നോട്ട് അസാധുവാക്കിയതിനെതിരേയുള്ള രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയ മമതാ ബാനര്‍ജി ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ദീലീപ് ഘോഷ്, കേന്ദ്രമന്ത്രി ബംബുല്‍ സുപ്രിയോ എന്നിവരാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ ചൗധരിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറി സുര്‍ജ്യാ കാന്തമിശ്രയും പ്രചാരണ രംഗത്തുണ്ടായിരുന്നു. നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്-തൃണമൂല്‍ എംഎല്‍എയും തംലൂക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ദിബ്‌യേന്ദു അധികാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തെയും നോട്ട് നിരോധനം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാണെന്നാണ് സിപിഐ(എം), കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. നോട്ടുകള്‍ അസാധുവാക്കിയതില്‍ ജനങ്ങള്‍ക്കുള്ള സന്തോഷം തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമാവുമെന്നാണ് ബിജെപി നേതാക്കളുടെ വിശ്വാസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക