|    Feb 27 Mon, 2017 1:05 am
FLASH NEWS

നോട്ട് നിരോധനം; സാമ്പത്തിക വാണിജ്യ മേഖലകളില്‍ പ്രതിസന്ധി രൂക്ഷം

Published : 23rd November 2016 | Posted By: SMR

പാലക്കാട് : രാജ്യത്തെ കറന്‍സി നിരോധനം രണ്ടാഴ്ച പിന്നിടുമ്പോള്‍ ജില്ലയിലെ സാമ്പത്തിക വാണിജ്യ മേഖലകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ബാങ്കുകളില്‍ നിന്ന് 100,50 രൂപയുടെ കറന്‍സി നോട്ടുകള്‍ നാമമാത്രമായി കൊടുത്തുതുടങ്ങിയെങ്കിലും അത് വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ക്കും അറുതി വരുത്തിയിട്ടില്ല. മൊത്തക്കച്ചവട മേഖലയിലാണ് സ്തംഭനം ഏറെയും. ഇതിന് പുറമെ ഗതാഗത മേഖലയെയും കറന്‍സി നിരോധനം കാര്യമായി  ബാധിച്ചിട്ടുണ്ട്.  പാലക്കാട് ടൗണിലും ജില്ലയിലെ  മറ്റ് പ്രധാന വാണിജ്യകേന്ദ്രങ്ങളിലും രണ്ടാഴ്ചയായി കാര്യമായ കച്ചവടം നടന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാലക്കാട് നഗരത്തിലെയും മറ്റ് പ്രധാന പട്ടണങ്ങളിലെയും ദേശസാല്‍ക്കൃത ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും മുന്നിലെ തിരക്കുകള്‍ക്ക് അയവു വന്നിട്ടില്ല. പാലക്കാട് കോട്ടമൈതാനത്തിനു സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയില്‍ രാത്രി വൈകിയും ക്യൂ നീളുകയാണ്. ഏറ്റവുമധികം ഇടപാടുകാരുള്ള പൊതുമേഖലാബാങ്ക് എന്ന നിലയില്‍ എസ്ബിഐ ശാഖകളിലായിരുന്നു ഏറ്റവും കൂടുതല്‍ തിരക്ക്. നഗരത്തിലെ മറ്റ് ബാങ്കുകളുടെ ശാഖകളിലും ജനത്തിരക്കായിരുന്നു. പോസ്റ്റ് ഓഫീസുകളില്‍ ആവശ്യത്തിന് കറന്‍സി എത്തിക്കാതിരുന്നതിനാല്‍ ആ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക് കഴിഞ്ഞില്ല.സഹകരണ ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് ഗ്രാമീണമേഖലയിലെ പണമിടപാട് സ്തംഭിപ്പിച്ചു.  പാലക്കാട് നഗരത്തിലെ ബസ് സ്റ്റന്റുകളിലും ബസ് സ്റ്റാന്‍ഡുകള്‍ക്ക് പരിസരത്തുള്ള വ്യാപാരസ്ഥാപനത്തും കഴിഞ്ഞ രണ്ടാഴ്ചയായി  തിരക്ക് നന്നേ കുറവായിരുന്നു. നിത്യവും ജോലിക്കെത്തുന്നവര്‍ മാത്രമായിരുന്നു ബസുകളില്‍ യാത്രക്കാരായി ഉണ്ടായിട്ടുള്ളത്. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് പച്ചക്കറിയും പഴവര്‍ഗങ്ങളും  വില്‍ക്കുന്ന  വഴിയോര കച്ചവടക്കാര്‍ക്കും  ഒരാഴ്ചയായി കാര്യമായി കച്ചവടമൊന്നും നടന്നില്ല. പാലക്കാട് വലിയങ്ങാടിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. കടകള്‍ തുറന്നിരുന്നെങ്കിലും കച്ചവടമുണ്ടായില്ല. മണ്ണാര്‍ക്കാട്, കൊടുവായൂര്‍, പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, നെന്മാറ, ഒറ്റപ്പാലം, കോങ്ങാട് തുടങ്ങിയ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും വ്യാപാരം കുറവായിരുന്നു. ജ്വല്ലറികളിലും കാര്യമായ കച്ചവടമൊന്നും നടന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുത്ത് ബാക്കി വാങ്ങാനുള്ള തിരക്ക് ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈനായി റെയില്‍വെ ടിക്കറ്റെടുക്കുന്ന പലരും കൈയിലുള്ള 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള മാര്‍ഗമായി റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നേരിട്ടെത്തി.  കെഎസ്ആര്‍ടിസി ബസുകളില്‍  ബാക്കി ചില്ലറ കൊടുക്കാനില്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day