|    Feb 24 Fri, 2017 11:26 pm
FLASH NEWS

നോട്ട് നിരോധനം; സഹകരണ മേഖല സ്തംഭിച്ചു

Published : 17th November 2016 | Posted By: SMR

കാസര്‍കോട്: നോട്ട് നിരോധനത്തിന്റെ മറവില്‍ സാധാരണക്കാരുടെ ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും സഹകരണ സ്ഥാപനങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന കുപ്രചാരണത്തിനെതിരെയും സഹകരണ ഹര്‍ത്താലും മാര്‍ച്ചും നടത്തി.  കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് പരിസരത്ത് സമാപിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ വോര്‍ക്കൂഡ്‌ലു അധ്യക്ഷത വഹിച്ചു. എം വി കോമന്‍ നമ്പ്യാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി ഗംഗാധരന്‍ നായര്‍, സി എച്ച് കുഞ്ഞമ്പു, പി കെ വിനയകുമാര്‍, രാമകൃഷ്ണ കടമ്പാര്‍, ബി സുകുമാരന്‍, പി ജാനകി, ജയകുമാര്‍, പ്രകാശ് റാവു, ടി കെ രാജന്‍, കൊപ്പല്‍ പ്രഭാകരന്‍, വിനോദ് കുമാര്‍, കെ വി ഭരതന്‍ സംസാരിച്ചു. മാര്‍ച്ചിന് ഇ അബൂബക്കര്‍, വി രാജന്‍, ഏ ദാമോദരന്‍, ചന്ദ്രശേഖരഷെട്ടി, രാജു നായര്‍, കരുണാകരന്‍ കുന്നത്ത്, കെ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക