|    Aug 21 Mon, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് നിരോധനം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് സഹായകം: ക്രെഡായ്

Published : 26th November 2016 | Posted By: SMR

കൊച്ചി: 500, 1000 രൂപാ നോട്ടുകളുടെ നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയ്ക്ക് ഗുണകരമാവുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്). നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കിലും ഭൂമി വിലയിലും ഉണ്ടാവാന്‍ പോവുന്ന കുറവ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ഗുണപരമായ പ്രതിഫലനമുണ്ടാക്കുമെന്ന് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കെ വി ഹസീബ് അഹമ്മദും സെക്രട്ടറി ജനറല്‍ ഡോ. നജീബ് സക്കറിയയും പറഞ്ഞു.  നിലവിലുള്ള ഒമ്പത് ശതമാനത്തില്‍ നിന്ന് വൈകാതെ എട്ട് ശതമാനവും പിന്നീട് ഏഴ് ശതമാനവുമായി ഭവനവായ്പാ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി വിലയിലും ഗണ്യമായ കുറവുണ്ടാകും. ഇതോടൊപ്പം ഏപ്രില്‍ മാസത്തില്‍ ചരക്കുസേവന നികുതി (ജിഎസ്ടി) കൂടി നിലവില്‍ വരുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍  അനുകൂലമായ സാഹചര്യം ഉരുത്തിരിയുമെന്ന് ഹസീബ് അഹമ്മദ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക