|    Dec 18 Tue, 2018 4:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം: രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ

Published : 2nd September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്റെ വന്‍ പരാജയമായ തീരുമാനമായിരുന്നു നോട്ട് നിരോധനമെന്നു വാജ്‌പേയി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്നു വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും നിരോധിച്ച ഇന്ത്യന്‍ രൂപ ഇനിയും വരാനുണ്ട്. അവയുടെ കൂടി കണക്ക് പുറത്തുവന്നാല്‍ നോട്ട് നിരോധനം വമ്പന്‍ പരാജയമായിരുന്നെന്നു കൂടുതല്‍ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധനം കൊണ്ടാണ് നികുതിദായകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. ഓരോ വര്‍ഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്. ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ലെന്നും അദ്ദേഹം തെളിവ് സഹിതം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഒരു ലക്ഷ്യവും കൈവരിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ നല്ല അവസരം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും സിന്‍ഹ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss