|    Nov 16 Fri, 2018 1:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതി: രാഹുല്‍ ഗാന്ധി

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതിയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനകാലത്ത് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചു. നോട്ട് നിരോധനം രാജ്യം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിയാണ്. അതിനുള്ള തെളിവുകള്‍ പതുക്കെ പുറത്തുവരുമെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ മാത്രം നിരോധിക്കപ്പെട്ട 745.58 കോടി രൂപ അഞ്ചു ദിവസത്തിനുള്ളില്‍ മാറ്റിയെടുത്തതിനെപ്പറ്റിയുള്ള ചോദ്യത്തിന്, കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ആരെക്കൊണ്ടും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് താന്‍ ചെയ്തതെന്നു മോദി പറഞ്ഞത് ശരിയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍, അതിനു മോദി ഉത്തരം പറയേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നോട്ടുനിരോധനം ഒരു അബന്ധമായിരുന്നില്ല. മറിച്ച് ആസൂത്രിതമായി നടപ്പാക്കിയതായിരുന്നു.
റഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. അനില്‍ അംബാനിക്ക് ഇതിനു മുമ്പ് വിമാന നിര്‍മാണത്തില്‍ പരിചയമില്ല. ഇടപാടിന് തൊട്ടു മുമ്പാണ് അംബാനി 45,000 കോടി രൂപയുടെ വായ്പ നേടി പുതിയ കമ്പനി തുറന്നത്.
കഴിഞ്ഞ 70 വര്‍ഷമായി വ്യോമയാന നിര്‍മാണരംഗത്ത് പരിചയമുള്ള എച്ച്എഎല്ലിനെ തഴഞ്ഞാണ് കരാര്‍ മറിച്ചുനല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss