|    Aug 21 Mon, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് നിരോധനം മോദിയുടെ ഗിമ്മിക്കെന്ന് കോടിയേരി

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗിമ്മിക്കാണ് നോട്ട് നിരോധനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നോട്ട് നിരോധനത്തിനെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജിപിഒ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
അന്ധമായ സിപിഎം വിരോധം മൂലം കോണ്‍ഗ്രസ് ബിജെപിയുമായി ഒത്തുകളിക്കുയാണ്. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവരുടെയും അക്കൗണ്ടില്‍ 15ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ 15 നയാപൈസ പോലും കിട്ടിയില്ല. ബിജെപിയുടെയും കൂട്ടാളികളുടേയും കീശ വീര്‍ത്തതല്ലാതെ സാധാരണക്കാരന് പ്രയോജനമില്ല. ബാങ്കിങ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
ഇതുകാരണം ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. വന്‍കിടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ രാജ്യത്തെയും പാവപ്പെട്ടവരെയും മോദി സര്‍ക്കാര്‍ ദുരന്തത്തിലേക്ക് നയിച്ചിരിക്കുകയാണ്.
കള്ളപ്പണക്കാരെ എല്ലാ അര്‍ഥത്തിലും മോദി സഹായിക്കുകയാണ്. ഇതൊക്കെയുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നതുപോലുമില്ല. ലോകത്ത് ഒരിടത്തും ഇതുപോലൊരു അവസ്ഥയുണ്ടായിട്ടില്ല. ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് താനെന്ന് മോദി തെളിയിച്ചുവെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക