|    Jun 26 Mon, 2017 10:51 am
FLASH NEWS

നോട്ട് നിരോധനം മൂലം ദുരിതത്തിലായത് ജനങ്ങള്‍: എസ്‌യുസിഐ

Published : 22nd November 2016 | Posted By: SMR

തൃശൂര്‍: യാതൊരു മുന്നൊരുക്കവുമില്ലാതെ 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണക്കാരെയല്ല, ജനങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നതെന്നും കോര്‍പറേറ്റുകള്‍ക്കുവേണ്ടി നോട്ട് അസാധുവാക്കിയ നടപടി ഉടന്‍ പിന്‍വലിച്ച് നോട്ടുകള്‍ പുനസ്ഥാപിക്കണമെന്നും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ.വി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പക്കലുള്ള കള്ളപ്പണക്കാരുടെ ലിസ്റ്റ് പരസ്യപ്പെടുത്താനോ ആ കള്ളപ്പണം                 കണ്ടുകെട്ടാനോ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതെന്നും വി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ സെക്രട്ടറി ഡോ. പി എസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാക്കമ്മിറ്റിയംഗങ്ങളായ അഡ്വ. ഇഎന്‍ ശാന്തിരാജ്, സികെ ശിവദാസന്‍ സംസാരിച്ചു.തുടര്‍ന്ന് ടൗണില്‍ പ്രതിഷേധ പ്രകടനവും           യോഗവും നടന്നു. ഷൊര്‍ണൂര്‍ റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ ഓഫിസിനു മുന്‍പില്‍ സമാപിച്ചു. യോഗം ജില്ലാ സെക്രട്ടറി ഡോ. പി എസ് ബാബു ഉദ്ഘാടനം ചെയ്തു. എം പ്രദീപന്‍, എഎം സുരേഷ്, സുജാ ആന്റണി, ഒ കെ വല്‍സലന്‍, സി ആര്‍ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക