|    Jun 26 Mon, 2017 2:17 pm
FLASH NEWS
Home   >  National   >  

നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം

Published : 17th November 2016 | Posted By: Navas Ali kn

mamata-kejri_3083427g

500, 1000 കറന്‍സികള്‍ പിന്‍വലിച്ച നടപടി മൂന്നു ദിവസത്തിനകം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അരവിന്ദ് കെജ്രിവാളും മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു. ദല്‍ഹിയിലെ റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാതിരുന്ന അത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങള്‍ അുഭവിക്കുന്നത്. മോദി രാജ്യത്തെ 100 വര്‍ഷം പിറകിലേക്കാണ് ഇതിലൂടെ കൊണ്ടുപോകുന്നത്  – മമത ബാനര്‍ജി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കറന്‍സി പിന്‍വലിക്കലിലൂടെ വെളിപ്പെട്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ 10 ലക്ഷം കോടിയാണ് നിക്ഷേപിച്ചത്. മോദിയാകട്ടെ എട്ടുലക്ഷം കോടി രൂപ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 40 പേരാണ് ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇവരുടെ മരണത്തിന് ആര് സമാധാനം പറയുമെന്നും കെജ്രിവാള്‍ ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക